മീന്‍പിടിക്കാൻ പോയ ബോട്ട് തിരയില്‍പ്പെട്ടു; കടലിലേക്ക് തെറിച്ച് വീണയാൾ സാഹസികമായി രക്ഷപ്പെട്ടു- വീഡിയോ

കടല്‍ക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് കൊല്ലത്ത് രണ്ടിടങ്ങളില്‍ അപകടം. മീന്‍പിടിത്ത ബോട്ടുകളില്‍നിന്നു കടലില്‍വീണ മത്സ്യത്തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

നീണ്ടകര അഴിമുഖത്തായിരുന്നു ആദ്യത്തെ അപകടം. തിരയില്‍പ്പെട്ട് ആടിയുലഞ്ഞ ബോട്ടില്‍നിന്ന് ഒരു മത്സ്യത്തൊഴിലാളി കടലിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബോട്ടിലുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്.

കരുനാഗപ്പളളി അഴീക്കല്‍ തുറമുഖത്ത് ബോട്ടില്‍നിന്ന് കടലില്‍ വീണ മൂന്നു മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ചേറ്റുവയില്‍നിന്നു മീന്‍പിടിക്കാന്‍ പോയവരാണ് ശക്തമായ തിരയില്‍പ്പെട്ട് തെറിച്ച് കടലില്‍വീണത്.

തൃശൂർ ചാവക്കാട് അഴിമുഖത്ത് വള്ളംമറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി. മൂന്നു പേർ രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

വീഡിയോ

 

Share
error: Content is protected !!