കുടുംബത്തെ നാട്ടിലേക്കയച്ച ശേഷം, മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫു​ജൈ​റ: യുഎഇയിലെ ഫുജൈറിയിൽ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആ​ല​പ്പു​ഴ സ്വ​ദേ​ശി ഷ​മീ​ർ മു​ഹ​മ്മ​ദി (47) ആണ് മരിച്ചത്.  ഖോ​ർ​ഫ​ക്കാ​നി​ന​ടു​ത്ത ബി​ദി​യ​യി​ൽ കാ​റി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കു​ടും​ബ​ത്തെ നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​ക്കി മ​ട​ങ്ങ​വേ​യാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാണ് ക​രു​തപ്പെടുന്നത്. നാ​ട്ടി​ലെ​ത്തി​യ കു​ടും​ബം ബ​ന്ധ​പ്പെ​ട്ടി​ട്ട് മ​റു​പ​ടി ല​ഭി​ക്കാ​താ​യ​തോ​ടെ പൊ​ലീ​സി​ൽ അറിയിക്കുകയായിരുന്നു.

തു​ട​ർ​ന്ന്​ നടത്തിയ അന്വോഷണത്തിൽ ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് മ​രി​ച്ച​താ​യി അ​റി​യു​ന്ന​ത്. ഭാ​ര്യ: സി​മി (ഖോ​ർ​ഫ​ക്കാ​ൻ ഈ​സ്റ്റ് കോ​സ്റ്റ് സ്കൂ​ൾ അ​ധ്യാ​പി​ക). മ​ക്ക​ൾ: അ​ഫ്താ​ബ്, അ​ൽ​ഫി​യ. മ​യ്യി​ത്ത് ദി​ബ്ബ ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ൽ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!