ഭാര്യയോടൊപ്പം ഹജ്ജിനെത്തി മരണപ്പെട്ട മലയാളിയുടെ മൃതദേഹം മക്കയിൽ ഖബറടക്കി
മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തി മരണപ്പെട്ട ചെർപ്പുളശേരി നെല്ലായ സ്വദേശി ഹംസയുടെ (67) മൃതദേഹം മക്ക ശറായയിലെ ശുഹദാ ഹറം മഖ്ബറയിൽ മറവ് ചെയ്തു. ബുധനാഴ്ച മഗ് രിബ് നമസ്കാരാനന്തരമായിരുന്നു സംസ്കാരം.
.
പെരിന്തൽമണ്ണയിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ അബ്ബാസ് മക്കയിലെ മർകസ് ത്വിബ്ബി ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെയാണ് മരണപ്പെട്ടത്.
മെയ് 15 ന് ഭാര്യയോടൊപ്പം മക്കയിലെത്തിയതായിരുന്നു അബ്ബാസ്. മരണ സമയത്ത് മദീനയിലായിരുന്ന ഭാര്യ ആമിനാ പല്ലത്തും, ഭാര്യാസഹോദരനും മക്കയിലെത്തി മയ്യിത്ത് സംസ്കരണ ചടങ്ങിൽ പങ്കാളികളായി.
.
അബ്ബാസിൻ്റെ മൃതദേഹം മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ നടപടികൾക്ക് മക്കാ നവോദയ പ്രതിനിധികളായ നിസാം ചവറ, റഷീദ് ഒലവക്കോട്, ഫ്രാൻസിസ് ചവറ എന്നിവർ നേതൃത്വം നൽകി. ഷാഫി ഇടുക്കി, ബഷീർ നിലമ്പൂർ, സവാദ്, ശിഹാബ് എണ്ണപ്പാടം, അഷ്റഫ് എന്നിവർ മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
.



