സന്ദർശന വിസയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി

അജ്മാന്‍: മലയാളി യുവാവിനെ അജ്മാനില്‍ നിന്നും കാണാതായി. കൊച്ചി മട്ടാഞ്ചേരി സ്വദേശി ഷാഫി കറുപ്പുംവീട്ടില്‍ ഹംസക്കോയയെ (41) യാണ് കാണാതായത്. സനഇയ്യയിൽ വെച്ചാണ് ആളുകൾ അവസാനമായി ഷാഫിയെ കണ്ടത്.

നേരത്തെ മൂന്ന് വര്‍ഷത്തോളം അജ്മാനില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ സന്ദര്‍ശക വിസയിലാണ് ഷാഫി എത്തിയിരുന്നത്.  എന്നാൽ വിസ കാലാവധി കഴിഞ്ഞിട്ടുണ്ട്. 15 ദിവസങ്ങള്‍ക്ക് മുമ്പാണ് മട്ടാഞ്ചേരിയിലെ കുടുംബവുമായി അവസാനമായി ബന്ധപ്പെട്ടതെന്നാണ് അറിയുന്നത്. താമസസ്ഥലത്ത് നിന്നും കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും കണ്ടുകിട്ടിയിട്ടുണ്ട്. സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടക്കുന്നുവരികയാണ്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0501623535 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share