ശ്രീകാര്യത്തെ അഭിറാമിന്റെ കൊലപാതകം: കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പതിനേഴുകാരന്‍

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് 17കാരനെ കൊലപ്പെടുത്തിയതിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.. പ്രായപൂർത്തിയാകാത്ത 17 കാരന്റെയും ഇയാളുടെ സുഹൃത്ത് ഉമറിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. അഭിരാമിനെ കൊന്നത് താൻ ഒറ്റയ്ക്കാണെന്നാണ് 17കാരൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല… ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

അതിനിടെ കസ്റ്റഡിയിലുള്ള മണക്കാട് സ്വദേശിയായ പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടത്തൽ. അഭിരാമിനെ ഈ പെൺകുട്ടിയാണ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഈ പെൺകുട്ടിയെയും കേസിൽ പ്രതിചേർക്കാനാണ് പൊലീസിന്റെ തീരുമാനം. കൂടുതൽ പേർക്ക് കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അഭിരാമിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

17 കാരന്‍റെ കൊലപാതകം പ്രണയത്തെ ചൊല്ലി; അഭിരാം കസ്റ്റഡിയിലായ പെൺകുട്ടിക്ക് മെസേജ് അയച്ചത് പ്രകോപനത്തിന് കാരണം
കൊലപാതകത്തിന് പിന്നിൽ പ്രണയത്തെ ചൊല്ലിയുള്ള തർക്കമെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയും കൊലപാതകം നടത്തിയ 17കാരനും പ്രണയത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അഭിറാം പെൺകുട്ടിക്ക് മെസ്സേജ് അയച്ചതാണ് കൊലപാതത്തിന് കാരണമെന്നും പൊലീസ് പറയുന്നു. അതിനിടെ പൊലീസിനെതിരെ ബന്ധുക്കൾ രംഗത്തെത്തി. പരാതി നൽകിയിട്ടും കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.

ഞായറാഴ്ച ഉച്ചയോടെയാണ് അഭിരാമിനെ തേടി 17കാരിയായ പെൺ സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം വഴിയുള്ള കോൾ എത്തുന്നത്. പിന്നാലെ വീട്ടിൽ നിന്ന് ഇറങ്ങിയ അഭിറാം രാത്രി വൈകിയും തിരിച്ചെത്തിയില്ല. രാത്രി ബന്ധുക്കൾ ശ്രീകാര്യം സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പൊലീസ് വേണ്ട രീതിയിൽ അന്വേഷണം നടത്തിയില്ല എന്നാണ് ആരോപണം.

Share