മെസ്സിയുടെ പേരിലെ തട്ടിപ്പ്; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു: മന്ത്രി ഒജെ ജെനീഷ്
ദില്ലി: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി കായികമന്ത്രി ഒജെ ജെനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നുവെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന് പണം നഷ്‌ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടന്നില്ല. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രൊസിജ്യർ പാലിച്ചില്ലെന്നും മന്ത്രി ദില്ലിയിൽ പറഞ്ഞു.


