മലപ്പുറം സ്ഫോടകവസ്തു കേസ്: മുഖ്യസൂത്രധാരന്‍ എൻഐഎയുടെ കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം സ്ഫോടകവസ്തു കേസിൽ പ്രധാന ഗൂഢാലോചനക്കാരൻ ടി.എ ഹാരിസ് എൻഐഎയുടെ കസ്റ്റഡിയിൽ. മഞ്ചേരിയിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ​2026 ഫെബ്രുവരി 7നാണ് മലപ്പുറത്തെ ഫർഹ ഹോളോ ബ്രിക്സ് കമ്പനി കോമ്പൗണ്ടിൽ നിന്ന് 89,600 സ്ഫോടകവസ്തുക്കളും 10,500 ഷോക്ക് ട്യൂബുകളും പിടികൂടിയത്. ഉള്ളിച്ചാക്കുകൾക്കിടയിൽ തിരുകിയ നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ പൊലീസ് കണ്ടെടുത്തത്. തുടർന്ന് കേസ് എൻഐഎക്ക് കൈമാറുകയായിരുന്നു. കേസിൽ പത്തുപേർ ഇതിനോടകം പിടിയിലായിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയാണ് ഹാരിസ്. സ്ഫോടകവസ്തുക്കൾ അനധികൃതമായി വാങ്ങിയതിലും വലിയ പങ്കുണ്ട്. ഇയാളുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകൾ കൈവശമുണ്ടെന്നും, കേസിൽ സുപ്രധാനമായ അറസ്റ്റാണിത് എന്നും എൻഐഎ വ്യക്തമാക്കി. നേരത്തെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എൻഐഎയുടെ വ്യാപക പരിശോധന നടന്നിരുന്നു. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ക്വാറികൾ കേന്ദ്രീകരിച്ചാ.ഐ.എ അറയിരുന്നു പ്രധാനമായും പരിശോധന. തുടർന്ന് കർണാടകയിൽ നിന്നും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ മഞ്ചേരിയിൽ നിന്ന് പ്രധാന ഗൂഢാലോചനക്കാരനായ ഹാരിസിനെയും എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Share