കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ച് നാല് മരണം
കണ്ണൂർ: കണ്ണൂർ ചാലോട് വാഹനാപകടത്തിൽ നാല് മരണം. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്വാൻ, ഷാൻ സിറാജ് എന്നിവരാണ് മരിച്ചത്.
ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് അപകടമുണ്ടായത്. ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.


