സൗദിയിൽ സന്ദർശന വിസയിലുള്ളവരും ഇഖാമയുള്ളവരും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ

സൌദി അറേബ്യയിലെത്തി ഇഖാമ നേടിയവർ പാസ്പോർട്ടിലെ വിസ പേജിൽ രേഖപ്പെടുത്തിയിരിക്കുന്ന ബോർഡർ നമ്പർ ഉപയോഗിച്ച് അബ്ഷിർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യരുതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ബോർഡർ നമ്പർ ഉപയോഗിച്ച്  രജിസ്റ്റർ ചെയ്യുന്നവർക്ക് അബ്ഷിർ വഴി പരിമിതമായ സേവനങ്ങൾ മാത്രമേ ലഭ്യമാകൂ. പൂർണ്ണമായ സേവനങ്ങൾ ലഭിക്കാൻ ഇഖാമ നമ്പർ ഉപയോഗിച്ച് തന്നെ രജിസറ്റർ ചെയ്യണമെന്ന് അബ്ഷിർ പ്ലാറ്റ്ഫോം അറിയിച്ചു.

തവക്കൽനാ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുവാനും സർക്കാർ സേനവങ്ങൾക്കായുള്ള യൂണിഫൈഡ് നാഷണൽ പ്ലാറ്റ്ഫോമിൻ്റെ പ്രയോജന നേടാനും മാത്രമേ ബോർഡർ നമ്പർ ഉപയോഗിച്ചുള്ള അബ്ഷിർ രജിസ്ട്രേഷനിലൂടെ സാധ്യമാകൂ.  സൌദിയിൽ ഇഖാമയുള്ളവർക്ക് ഈ പരിമിതമായ സേവനം മാത്രം മതിയാകില്ല. ഇത്തരം രജിസട്രേഷൻ നടത്തുന്നവർക്ക് അബ്ഷിർ പ്ലാറ്റ്ഫോമിലേക്ക് ലോഗിൻ ചെയ്യുവാനോ അതിലെ സേവനങ്ങൾ ഉപയോഗിക്കുവാനോ സാധിക്കില്ല.  അതിനാൽ ഇഖാമയുള്ളവർ ഇഖാമ നമ്പർ ഉപയോഗിച്ച് തന്നെ അബ്ഷിറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

എന്നാൽ സന്ദർശന വിസയിലും മറ്റും രാജ്യത്ത് താൽക്കാലികമായി തങ്ങുന്ന വിദേശികൾക്ക് ബോർഡർ നമ്പർ ഉപയോഗിച്ചുള്ള അബ്ഷിർ രജിസ്ട്രേഷൻ മതിയാകുന്നതാണ്. ഈ രജിസ്ട്രേഷനിലൂടെ തന്നെ ഇവർക്ക് തവക്കൽനാ രജിസ്ട്രേഷനും ആവശ്യമായ സർക്കാർ സേവനങ്ങളും ലഭിക്കുന്നതാണ്.

കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!