ഒരു കോവിഡ് മരണം പോലും ഇല്ലാത്ത ആദ്യ ദിനം. ആശ്വാസത്തോടെ സൌദിയിലെ ഏറ്റവും പുതിയ കോവിഡ് കണക്ക്

റിയാദ്: സൌദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 116 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 298 പേര്‍ സുഖം പ്രാപിച്ചു. ഇന്ന് ഒരു കോവിഡ് മരണം പോലും റിപോര്‍ട്ട് ചെയ്തില്ല. കോവിഡ് വ്യാപനവും മരണവും 2 വര്‍ഷം മുമ്പ് തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ശേഷം  ഒരു കോവിഡ് മരണം പോലും ഇല്ലാത്ത ആദ്യത്തെ റിപോര്‍ട്ട് ആണ് ഇത്.

 

13,605 പേരാണ് ഇപ്പോള്‍ കോവിഡ് ചികിത്സയില്‍ ഉള്ളത്. 90 പേര്‍ ഐ.സി.യുവിലാണ്. 0.85 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

Share