സൌദിയിലും യു.എ.ഇ യിലും മലയാളികൾ മരിച്ചു
മലപ്പുറം സ്വദേശി സൌദി അറേബ്യയിലെ റിയാദിൽ മരണപ്പെട്ടു. മലപ്പുറം രണ്ടത്താണിയിലെ മൂച്ചിക്കൽ സ്വദേശി മാറാക്കര മണക്കാട്ടിൽ വീട്ടിൽ അലവിയാണ് മരിച്ചത്. 52 വയസായിരുന്നു. റിയാദിലെ ഇമാം അബ്ദുൽ റഹിമാൻ അൽ ഫൈസൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പരേതനായ മാറാക്കര മണക്കാട്ടിൽ വീട്ടിൽ പോക്കർ, കദിയാമ്മു എന്നിവരുടെ മകനാണ് അലവി. സക്കീനയാണ് ഭാര്യ.
പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ രണ്ടാഴ്ച ചികിത്സയിൽ കഴിഞ്ഞിരുന്നു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം ആരോഗ്യനില വഷളായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സൗദി അറേബ്യയിൽ 20 വർഷമായി പ്രവാസിയായ അലവി കുട്ടി ഡ്രൈവർ ജോലിയാണ് ചെയ്തിരുന്നത്. അവസാനമായി നാട്ടിൽ പോയി മടങ്ങിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ.
സൌദിയിൽ മരിച്ച മലപ്പുറം സ്വദേശി അലവി (ഫോട്ടോ)
മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നിസാർ കോട്ടക്കൽ എന്നിവരുടെ നേൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ
പാലക്കാട് ശാസ്തനഗർ വെസ്റ്റ് യാക്കര തലപ്പോട്ട വീട്ടിൽ ആദർശിനെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. 38 വയസ്സായിരുന്നു പിതാവ്: ജയപ്രകാശ്. മാതാവ്: ലീല. ഭാര്യ: പുനീത. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു
യു.എ.ഇ യിൽ മരിച്ച പാലക്കാട് സ്വദേശി ആദർശ് (ഫോട്ടോ)