സൗദിയിൽ മാസപ്പിറവി ദൃശ്യമായി: ബുധനാഴ് റമദാൻ ഒന്ന്

റിയാദ്: സൗദിയിൽ മാസപ്പിറവി
ദൃശ്യമായി. ഇതോടെ, സഊദിയിൽ ബുധനാഴ് റമദാൻ ഒന്നായിരിക്കും. രാജ്യത്ത് മാസപ്പിറവി കാണാൻ ഏറെ സാധ്യതയുള്ള തുമൈർ, സുദൈർ എന്നിവിടങ്ങളിൽ മാസപ്പിറവി നിരീക്ഷണ സമിതികൾ നിലയുറപ്പിച്ചിരുന്നു. മാസപ്പിറവി കണ്ടതോടെ വിശ്വാസികൾക്ക് ഇനി വിശുദ്ധിയുടെ നാളുകൾ ആയിരിക്കും.

അതേസമയം, വൃതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് ഒമാൻ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനെ കൂടാതെ, തുർക്കിയും സിംഗപ്പൂരും ഫെബ്രുവരി 19 വ്യാഴാഴ്ച റമദാനിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചരിത്രത്തിൽ ആദ്യമായി ഒമാൻ റമദാൻ ആരംഭതീയതി പ്രഖ്യാപിച്ചത്, ഇതോടെ ഈ വർഷത്തെ വിശുദ്ധ മാസത്തിൻ്റെ ആരംഭം പ്രഖ്യാപിച്ച ആദ്യത്തെ അറബ് രാജ്യമായി ഇത് മാറി. ചരിത്രത്തിൽ ആദ്യമായാണ് ഒമാൻ ഇത്തരമൊരു പ്രഖ്യാപനം നേരത്തെ നടത്തുന്നത്.

Share
error: Content is protected !!