‘ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം വി.എസിനെ വിസ്മൃതിയിൽ തള്ളാനുള്ള ഒന്നാം നമ്പർ ഗൂഢാലോചന’; പിവി അന്‍വര്‍

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം വി.എസ്സിനെ വിസ്മൃതിയിൽ തള്ളാനുള്ള ഒന്നാം നമ്പർ ഗൂഢാലോചന മാത്രമാണെന്ന് പിവി അന്‍വര്‍. മാധ്യമ ഹാൻഡിലുകളിൽ നിന്നും ജനങ്ങളുടെ ഹൃദയത്തിൽ നിന്നും വി.എസിനെ മായ്ച്ചു കളയാൻ അവർ ആലോചിച്ച വഴിയാണ് ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

നൂറ്റാണ്ടിന്റെ കമ്മ്യൂണിസ്റ്റ് വി.എസ് വിസ്മൃതിയിലാവും എന്ന് പകൽക്കിനാവ് കാണുന്നവർ എത്ര വിഡ്ഢികളാണെന്നും അദ്ദേഹം പരിഹസിക്കുന്നു. ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം, കഥയും തിരക്കഥയും എന്ന തലക്കെട്ടോടെയാണ് കുറിപ്പെഴുതിയിരിക്കുന്നത്. 

Share