കാനഡയിലെ താമസസ്ഥലത്ത് മലയാളി യുവതി മരിച്ച നിലയില്‍

കൊല്ലം: മലയാളി യുവതി കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. കൊല്ലം, ഇരവിപുരം സ്വദേശി അനീറ്റ ബെനാന്‍സ് (25)നെയാണ് കാനഡയിലെ ടൊറാന്റോയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരവിപുരം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ ഐശ്വര്യാ നഗറിലെ ആന്റണി വില്ലയില്‍ ബെനാന്‍സ് അല്‍ഫോന്‍സിന്റെയും രജനിയുടെയും മകളാണ്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിലെ ഒരു ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒപ്പം ഉണ്ടായിരുന്ന അനീറ്റയുടെ റൂംമേറ്റുകളാണ് ശുചിമുറിയില്‍ വീണു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ കാനഡ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതിനുശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായെങ്കിലും, അന്വേഷണം പൂര്‍ത്തിയായതിന്‌ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയുള്ളു.

Share
error: Content is protected !!