ബന്ധുക്കള്‍ മരിച്ചാല്‍ സൌദിയില്‍ ലീവ് കിട്ടുമോ? ഭാര്യ പ്രസവിച്ചാല്‍ ഭര്‍ത്താവിന് ലീവ് ഉണ്ടോ? സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ മറുപടി ഇങ്ങിനെ

റിയാദ്: അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോട് കൂടിയ അവധി കിട്ടുമോ എന്ന ചോദ്യത്തിന് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മറുപടി നല്കി. തൊട്ടടുത്ത കുടുംബാംഗങ്ങള്‍ മരിച്ചാല്‍ തൊഴിലാളിക്ക് 5 ദിവസം ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്ന് തൊഴില്‍ നിയമം അനുശാസിക്കുന്നു. ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ മരിച്ചാലാണ് ഈ അവധി ലഭിക്കുക. അതേസമയം വനിതാ ജീവനക്കാരുടെ ഭര്‍ത്താവ് മരിച്ചാല്‍ 130 ദിവസം വരെ അവധിക്കു അര്‍ഹതയുണ്ട്. മുസ്ലിംകളുടെ ഇദ്ദ കാലാവധി കണക്കിലെടുത്താണ് ഇത്. എന്നാല്‍ ജീവനക്കാരിയുടെ മതവിശ്വാസമനുസരിച്ച് ഇതില്‍ മാറ്റം വരും.

 

മറ്റ് പ്രധാനപ്പെട്ട അവാദികള്‍ ഇങ്ങനെയാണ്:

  • ഭാര്യ പ്രസവിച്ചാല്‍ ഭര്‍ത്താവിന് 3 ദിവസത്തെ പെയ്ഡ് ലീവ് ലഭിക്കും.
  • പ്രസവത്തിന് സ്ത്രീകള്‍ക്ക് 10 ആഴ്ച അവധി കിട്ടും. 4 ആഴ്ച പ്രസവത്തിന് മുമ്പും 6 ആഴ്ച ശേഷവുമാണ് അവധി നല്കേണ്ടത്. ഇത് ഒരു മാസം കൂടി ശമ്പളം ഇല്ലാതെ കൂട്ടാന്‍ നിയമം അനുവദിക്കുന്നുണ്ട്.  10 ആഴ്ച നിര്‍ബന്ധമായും ശംബളം നല്കണം. ഒരു വര്‍ഷം ജോലി ചെയ്ത ജീവനക്കാരിയാണെങ്കില്‍ പകുതി ശംബളം ആണ് നല്കേണ്ടത്. 3 വര്‍ഷം കഴിഞ്ഞവര്‍ക്ക് മുഴുവന്‍ ശംബളവും നല്കണം.

 

Share
error: Content is protected !!