അനുമതിയില്ലാതെ വാഹനങ്ങളില്‍ മാറ്റം വരുത്തിയാല്‍ പിഴ ചുമത്തും

ഹുദ ഹബീബ്

അധികൃതരുടെ അനുമതിയില്ലാതെ വാഹനങ്ങളില്‍ മാറ്റം വരുത്തിയാല്‍1500 റിയാല്‍ പിഴ ഈടാക്കുമെന്ന് ഖത്തർ ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. വാഹനത്തിന്റെ നിറത്തിലോ,നമ്പർ പ്ലേറ്റിന്റെ രൂപത്തിലോ എന്തെങ്കിലും മാറ്റം വരുത്തുക, അവയിലെ വിശദാംശങ്ങള്‍ മാറ്റുക, അല്ലെങ്കില്‍ അവ കടം വാങ്ങുക/കൈമാറ്റം ചെയ്യുക എന്നിവയും കുറ്റകരമാണ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചൊവ്വാഴ്ച ട്രാഫിക് ബോധവല്‍ക്കരണ വകുപ്പുമായി സംഘടിപ്പിച്ച ‘ട്രാഫിക് നിയമ നമ്പർ 19/2007’ എന്ന വെബിനാറില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അബ്ദുല്ല അല്‍-കുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അപകടമുണ്ടായാല്‍ ഓടിപ്പോകാന്‍ ശ്രമിക്കുക,മദ്യപിച്ച്‌ വാഹനമോടിക്കുക, എന്നിവ തടവും ശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും ക്യാപ്റ്റന്‍ അല്‍-കുവാരി മുന്നറിയിപ്പ് നല്‍കി.

Share