അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു

മുക്കം: മുക്കം ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു. വടകര കോട്ടയ്ക്കല്‍ ബീച്ച് സ്വദേശി സല്‍സബീല്‍(18) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം.

സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു സൽസബീൽ. മൂന്ന് ബൈക്കുകളിലായി ആറ് പേരായിരുന്നു വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയത്. ദിവസവും നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലമാണിത്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനെടെ സൽസബീൽ മുങ്ങിപ്പോവുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share
error: Content is protected !!