മലയാളി നഴ്‌സ് സൗദിയിൽ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
മലയാളി നഴ്‌സ് സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ (35) ആണ് മരിച്ചത്. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെൻറർ (എസ്.എം.സി) ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.
സൗദിയിലെത്തുന്നതിന് മുമ്പ് എറണാകുളം കല്ലൂർ പി.വി.എ.എസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്നു.
എസ്.എം.സി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും ധന്യയുടെ സഹപ്രവർത്തകരായ അനീഷ്, റഫീഖ് പട്ടാമ്പി, അജീഷ്, സിജോയ് എന്നിവരും രംഗത്തുണ്ട്.
അവിവാഹിതയാണ് മരിച്ച ധന്യ. സി.എസ്. രാജനാണ് പിതാവ്. മാതാവ്: അമ്മിണി രാജൻ. രമ്യ, സൗമ്യ എന്നിവർ സഹോദരിമാരാണ്.