നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു; ഏഴു പേർക്ക് പരിക്ക്

സൗദിയില്‍ കാര്‍ മറിഞ്ഞ് ഏഴ് യാത്രക്കാര്‍ക്ക് പരിക്ക്. അല്‍ബാഹ – തായിഫ് റോഡില്‍ കാര്‍ മറിഞ്ഞ് ഏഴ് വനിതകള്‍ക്കാണ് പരിക്കേറ്റത്. അല്‍ബാഹ – തായിഫ് റോഡില്‍ ഫഹ്‌സ് അൽ ദൗരിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാവിലെ 9.30 ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.

സൗദി റെഡ് ക്രസന്റിനു കീഴിലുള്ള നാലു ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം പരിക്കേറ്റവരെ അല്‍ബാഹ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് നീക്കി. പരിക്കേറ്റവരില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. സ്വദേശി വനിതകളാണ് അപകടത്തിൽപെട്ടതെന്നാണ് ലഭ്യമാവുന്ന വിവരം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share