പള്ളിയിൽ നമസ്കാരത്തിനിടെ യുവാവിൻ്റെ ആക്രമണം; നാല് പേർക്ക് കുത്തേറ്റു, യുവാവ് അറസ്റ്റിൽ – വീഡിയോ
ജോർദാനിലെ പള്ളിയിൽ അതിക്രമിച്ച് കയറിയ യുവാവ് നാല് വിശ്വാസികളെ കുത്തി പരിക്കേൽപ്പിച്ചു. പള്ളിയിൽ പ്രാർത്ഥന നടന്ന് കൊണ്ടിരിക്കെയായിരുന്നു ആക്രമണം. തലസ്ഥാന നഗരിയായ അമ്മാനിലാണ് ഏകദേശം 30 വയസ് പ്രായം തോന്നിപ്പിക്കുന്ന യുവാവ് ക്രൂരമായ ആക്രമണം നടത്തിയത്.
പ്രത്യേകമായ കാരണങ്ങളൊന്നുമില്ലാതെയായിരുന്നു യുവാവിൻ്റെ ആക്രമണം. അൽ-റുസൈഫ ജില്ലയിലെ ഹിറ്റിൻ ഏരിയയിലുള്ള അൽ-സഹാബ മസ്ജിദിൽ സായാഹ്ന പ്രാർത്ഥനയ്ക്കിടെയായിരുന്നു സംഭവം നടന്നത്. യുവാവ് ആക്രമണം തുടങ്ങിയതോടെ പ്രാർത്ഥനയിലായിരുന്ന വിശ്വാസികൾ പ്രാർത്ഥന അവസാനിപ്പിച്ചു. തുടർന്ന് ഇമാമിനടുത്തേക്കെത്തിയ യുവാവ് വിശ്വാസികൾക്ക് നേരെ ഭീഷണി ഉയർത്തി. ഈ സമയം കസേരയുമായി വന്ന ഒരു വിശ്വാസി ആക്രമിക്ക് നേരെ അടുത്തെങ്കിലും ഇദ്ദേഹത്തെ യുവാവ് ആക്രമിച്ചു. തൊട്ടുപിറകെ മറ്റൊരു വിശ്വാസിയും യുവാവിനെ കസേര കൊണ്ട് ആക്രമിച്ചു. കസേരകൾ പൊടിഞ്ഞ് വീണെങ്കിലു യുവാവിന് പരിക്കുകളൊന്നു പറ്റിയില്ല. ഇതിനിടെ കൂടുതൽ വിശ്വാസികൾ യുവാവിന് നേരെ എത്തിയതോടെ മൂർച്ചയുള്ള വസ്തുകൊണ്ട് യുവാവ് ആക്രമിക്കുകയായിരുന്നു. പിന്നീട് പള്ളിയിൽ നിന്ന് പുറത്തേക്കോടിയ യുവാവിനെ വിശ്വാസികൾ പിന്തുടർന്ന് പിടികൂടൂ. പള്ളിയിൽ ഈ സമയം കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല. യുവാവിൻ്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
യുവാവിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമി ആ പ്രദേശത്തുകാരനല്ലെന്നാണ് റിപ്പോർട്ടുകൾ. അയാൾ വിശ്വാസികൾക്ക് മനസിലാകാത്ത കാര്യങ്ങൾ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു. ആക്രമണത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
جريمة تهز #الأردن.. شاب يطعن 4 أشخاص بـ"مسجد"#معكم_باللحظةhttps://t.co/I4XkFMEUvF pic.twitter.com/rk9BBrU8Qa
— أخبار 24 (@Akhbaar24) March 2, 2024
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക