Skip to content
September 5, 2026
MALAYALAM NEWS DESK

MALAYALAM NEWS DESK

Online Malayalam News Portal

  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS
GULF OTHERS SAUDI ARABIA 

പള്ളിയിൽ നമസ്കാരത്തിനിടെ യുവാവിൻ്റെ ആക്രമണം; നാല് പേർക്ക് കുത്തേറ്റു, യുവാവ് അറസ്റ്റിൽ – വീഡിയോ

March 2, 2024 News Desk

ജോർദാനിലെ പള്ളിയിൽ അതിക്രമിച്ച് കയറിയ യുവാവ് നാല് വിശ്വാസികളെ കുത്തി പരിക്കേൽപ്പിച്ചു. പള്ളിയിൽ പ്രാർത്ഥന നടന്ന് കൊണ്ടിരിക്കെയായിരുന്നു ആക്രമണം. തലസ്ഥാന നഗരിയായ അമ്മാനിലാണ് ഏകദേശം 30 വയസ് പ്രായം തോന്നിപ്പിക്കുന്ന യുവാവ് ക്രൂരമായ ആക്രമണം നടത്തിയത്.

പ്രത്യേകമായ കാരണങ്ങളൊന്നുമില്ലാതെയായിരുന്നു യുവാവിൻ്റെ ആക്രമണം. അൽ-റുസൈഫ ജില്ലയിലെ ഹിറ്റിൻ ഏരിയയിലുള്ള അൽ-സഹാബ മസ്ജിദിൽ സായാഹ്ന പ്രാർത്ഥനയ്ക്കിടെയായിരുന്നു സംഭവം നടന്നത്. യുവാവ് ആക്രമണം തുടങ്ങിയതോടെ പ്രാർത്ഥനയിലായിരുന്ന വിശ്വാസികൾ പ്രാർത്ഥന അവസാനിപ്പിച്ചു. തുടർന്ന് ഇമാമിനടുത്തേക്കെത്തിയ യുവാവ് വിശ്വാസികൾക്ക് നേരെ ഭീഷണി ഉയർത്തി. ഈ സമയം കസേരയുമായി വന്ന ഒരു വിശ്വാസി ആക്രമിക്ക് നേരെ അടുത്തെങ്കിലും ഇദ്ദേഹത്തെ യുവാവ് ആക്രമിച്ചു. തൊട്ടുപിറകെ മറ്റൊരു വിശ്വാസിയും യുവാവിനെ കസേര കൊണ്ട് ആക്രമിച്ചു. കസേരകൾ പൊടിഞ്ഞ് വീണെങ്കിലു യുവാവിന് പരിക്കുകളൊന്നു പറ്റിയില്ല. ഇതിനിടെ കൂടുതൽ വിശ്വാസികൾ യുവാവിന് നേരെ എത്തിയതോടെ മൂർച്ചയുള്ള വസ്തുകൊണ്ട് യുവാവ് ആക്രമിക്കുകയായിരുന്നു. പിന്നീട് പള്ളിയിൽ നിന്ന് പുറത്തേക്കോടിയ യുവാവിനെ വിശ്വാസികൾ പിന്തുടർന്ന് പിടികൂടൂ. പള്ളിയിൽ ഈ സമയം കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല. യുവാവിൻ്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

യുവാവിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമി ആ പ്രദേശത്തുകാരനല്ലെന്നാണ് റിപ്പോർട്ടുകൾ. അയാൾ വിശ്വാസികൾക്ക്  മനസിലാകാത്ത കാര്യങ്ങൾ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു. ആക്രമണത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ  വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

جريمة تهز #الأردن.. شاب يطعن 4 أشخاص بـ"مسجد"#معكم_باللحظةhttps://t.co/I4XkFMEUvF pic.twitter.com/rk9BBrU8Qa

— أخبار 24 (@Akhbaar24) March 2, 2024

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
  • ← Previous സിദ്ധാർ‌ഥൻ്റെ മരണം: വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ; അത്യപൂര്‍വ നടപടി
  • Next → സീറ്റ് നിഷേധിച്ചതിൽ കലിയടങ്ങാതെ പി.സി ജോർജ്: ‘പിണറായിക്കും വെള്ളാപ്പള്ളിക്കും തുഷാറിനും ദൈവം കൊടുക്കും; അനിൽ ആൻ്റണിക്ക് ആരുമായും ബന്ധമില്ല, തുഷാറിനെ ജയിപ്പിക്കാൻ പറ്റുമോ എന്ന് നോക്കാം’ – പി.സി. ജോർജ്

You May Also Like

ലോഡിറക്കാന്‍ അനുവദിക്കുന്നില്ല; പ്രവാസികളുടെ കടക്ക് ചുമട്ടുതൊഴിലാളികളുടെ വിലക്ക്

September 15, 2022September 15, 2022 News Desk

ഈ വർഷം വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരം പേർക്ക് സൗദി രാജാവിൻ്റെ അതിഥികളായി ഉംറ ചെയ്യാന്‍ അവസരം

January 4, 2024 News Desk

തുർക്കി–സിറിയ ഭൂകമ്പം: മരണം 5,000 കടന്നു, മരണസംഖ്യ 20,000 പിന്നിടുമെന്ന് റിപ്പോർട്ട്, സഹായഹസ്തവുമായി 45 രാജ്യങ്ങൾ – വീഡിയോ

February 6, 2023February 7, 2023 News Desk

ശീതളപാനീയങ്ങൾ നിരോധിക്കുവാൻ നീക്കമുണ്ടോ ? ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരിക്കുന്നു

September 10, 2022September 10, 2022 News Desk

നെഹ്റു വള്ളംകളി യു.എ.ഇയിലേക്ക്

February 7, 2022February 12, 2022 Web Desk

പൊലീസ് ചമഞ്ഞ് ബിസിനസുകാരൻ്റെ വീട്ടില്‍ കയറി ‘റെയ്ഡ്’ നടത്തി; പ്രവാസികള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

January 27, 2023 News Desk

Latest News

  • വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം
  • “സൗദി അറേബ്യയിലെ ഏറ്റവും വലിയ പാചകപോരാട്ടം”: വിജയ് ദം ദം ബിരിയാണി കോൺടെസ്റ്റ്; ജിദ്ദയിലെ സെമി ഫൈനൽ സെപ്റ്റംബർ 11-ന്
  • എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്
  • “അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍”: പത്ത് വര്‍ഷം മുമ്പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി

INDIA

വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം
INDIA KERALA 

വൻ അപകടം; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

September 5, 2026 Suhaila Ajmal

കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയാണ് അപകടം. നിർമ്മാണം പുരോഗമിക്കുന്ന

Share
എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്
INDIA 

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്

September 4, 2026 Suhaila Ajmal
“അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍”:  പത്ത് വര്‍ഷം മുമ്പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി
INDIA KERALA 

“അനുഗ്രഹമായത് ഒരു വൈറല്‍ റീല്‍”: പത്ത് വര്‍ഷം മുമ്പ് കാണാതായ ഭിന്നശേഷിക്കാരനായ മകനെ വീട്ടുകാര്‍ക്ക് തിരികെ കിട്ടി

September 3, 2026 Suhaila Ajmal
  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS

CONTACT US

MALABAR NEWS COMMUNICATIONS
EMAIL: malabarnewscommunications@gmail.com

Whatsapp :
+91 8714323705
+91 9605796832

March 2024
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Feb   Apr »
Copyright © 2026 MALAYALAM NEWS DESK. All rights reserved.