ദുബൈയിൽ ജനവാസ മേഖലയിൽ തീപിടുത്തം; ആംബുലന്‍സുകളും അഗ്നിശമന സേനയുടെയും പൊലീസിൻ്റെയും വാഹനങ്ങളും ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി

ദുബൈയില്‍ അല്‍ നഹ്‍ദ 1ലെ ജനവാസ മേഖലയില്‍ തീപിടുത്തം. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സ് ശ്രമം തുടരുകയാണ്. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തീപിടുത്തമുണ്ടായ സ്ഥലത്തു നിന്ന് ശക്തമായ പുക ഉയരുന്ന ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ പങ്കുവെച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഇവിടേക്കുള്ള പ്രവേശനം പൊലീസ് ഇപ്പോള്‍ തടഞ്ഞിട്ടുണ്ട്.

ആംബുലന്‍സുകളും അഗ്നിശമന സേനയുടെയും പൊലീസിന്റെയും വാഹനങ്ങളും ഹെലികോപ്റ്ററുകളും സ്ഥലത്തെത്തിയതായി സമീപവാസികൾ പറയുന്നു.

സീസർ റെസ്റ്റോറന്റ് കെട്ടിടത്തിലാണ് അഗ്നിബാധയെന്നാണ് സംശയം.

 

 

Share