മദീന സന്ദർശനം പൂർത്തിയാക്കി മടങ്ങാനിരിക്കെ മലയാളി ഉംറ തീർഥാടക മരിച്ചു
മലയാളി ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു. വയനാട് പിണങ്ങോട് പുഴക്കൽ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസ (80) ആണ് മരണപെട്ടത്. മകനും മരുമകളോടുമൊപ്പം കഴിഞ്ഞ 23ാം തിയതി ഉംറക്കെത്തിയതായിരുന്നു ഇവർ.
ഉംറ തീർഥാടനം പൂർത്തിയാക്കി മദീന സന്ദർശനത്തിനെത്തിയതായിരുന്നു. മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ജനുവരി 23 ന് മകനും മരുമകളും ഉൾപ്പെടെയാണ് ഉംറക്ക് പോയത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് ബസിൽ മടങ്ങാൻ ഒരുങ്ങവേയാണ് മരണം. മൃതദേഹം മദീനയിൽ ഖബറടക്കും.
മക്കൾ: മുസ്തഫ, റംലത്ത്, പരേതനായ അബ്ദുൾ ഗഫൂർ, മൈമൂന, സാജിദ് ഫൈസി, നവാസ്. മരുമക്കൾ: സക്കീന തലപ്പുഴ, അന്ത്രു വീട്ടിക്കാമൂല, സാബിറ, മുസ്തഫ മാണ്ടാട്, ഷമീന.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക