മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനെത്തേടി പാകിസ്ഥാനിലേക്ക് പോയ യുവതി ഇന്ത്യയിലേക്ക് മടങ്ങുന്നു; മക്കളെ കാണാത്തതിൽ വിഷമമെന്ന് വിശദീകരണം – വീഡിയോ
ന്യൂഡല്‍ഹി: ഫെയ്സ്ബുക്ക് പ്രണയത്തിന് പിന്നാലെ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോയ രാജസ്ഥാനിലെ അൽവാര്‍ സ്വദേശിനിയായ അഞ്ജു എന്ന യുവതി ഇന്ത്യയിലേക്ക് തന്നെ മടങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലുളള യുവതിയുടെ ഭർത്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. മക്കളെ കാണാൻ കഴിയാത്തതിൻ്റെ വിഷമത്തിലാണ് തിരികെയെത്തുന്നതെന്നാണ് വിശദീകരണം.
ഫെയ്സ്ബുക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലെത്തിയ അഞ്ജു, ആ സുഹൃത്തിനെ വിവാഹം കഴിച്ചെന്നും ഇസ്‌ലാം മതം സ്വീകരിച്ചുവെന്നും ഫാതിമ എന്ന് പേര് സ്വീകരിച്ചുവെന്നും പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഗ്രാമത്തിലെത്തിയ അഞ്ജു, പഖ്തൂൻഖ്വ സ്വദേശിയായ ഫെയ്സ്ബുക് സുഹൃത്ത് നസ്റുല്ലയെയാണ് വിവാഹം കഴിച്ചത്. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ജൂലായ് മുതല്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്‌വായില്‍ നസ്‌റുള്ളയോടൊപ്പം ജീവിച്ചുവരികയാണ് മുപ്പത്തിനാലുകാരിയായ അഞ്ജു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.ക്കു നല്‍കിയ അഭിമുഖത്തിലാണ് യുവതി ഇന്ത്യയിലേക്ക് മടങ്ങുന്നതായി ഭര്‍ത്താവ് നസ്‌റുള്ള അറിയിച്ചത്. മക്കളെക്കാണാനാവാത്തതിന്റെ മാനസിക വിഷമത്തിലാണ് യുവതി. ഇന്ത്യയിലേക്ക് പോകാതെ തരമില്ലെന്ന നിലപാടിലാണുള്ളത്. കുട്ടികളെക്കാണുന്നതോടെ വിഷമം മാറിക്കിട്ടും. വിസ ലഭിക്കുകയാണെങ്കില്‍ കൂടെ താനും പോവുമെന്നും നസ്‌റുള്ള പറഞ്ഞു.
അതേ സമയം ഇവരുടെ വിവാഹം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇത് വരെ പുറത്ത് വന്നിട്ടില്ല. നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നും വിസ അവസാനിക്കുന്ന ഓഗസ്റ്റ് 20ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും അന്ന് അഞ്ജു അവകാശപ്പെട്ടിരുന്നു. അഞ്ജുവിനെ വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്ന് നസ്‌റുല്ലയും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരായെന്ന റിപ്പോർട്ട് പുറത്തുവന്നത്. 2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളായത്.
അഞ്ജുവും നസ്രുല്ലയും ഒന്നിച്ചുള്ള വീഡിയോ
Video: Indian girl #Anju with her Pakistani friend Nasrullah Khan in his home district Dir pic.twitter.com/jJJaCmxq1U
— Naimat Khan (@NKMalazai) July 25, 2023