ഇന്ത്യൻ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ഹൈദരാബാദ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മിർസ ഇബ്‌റാഹിം ബൈഗ് (42) ആണ് നെഞ്ചുവേദനയെ തുടർന്ന് യാംബു നാഷനൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശനിയാഴ്ച രാവിലെ മരിച്ചത്.

യാംബുവിൽ 15 വർഷമായി ഒരു സ്വകാര്യ കമ്പനിയുടെ മാനേജരാണ്. പിതാവ്: പരേതനായ മിർസ റഹിം ബൈഗ്. മാതാവ്: സുലൈഖ ബീഗം. ഭാര്യ: ശാരിഖ സന.

മക്കൾ: ഇസ്മാഈൽ ബൈഗ്, സിയാദ് ബൈഗ്, മിൻഹ ഫാത്തിമ, അമ്മാറ ഫാത്തിമ, റുഷ്ദ ഫാത്തിമ. യാംബു റോയൽ കമീഷൻ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യാംബുവിലുള്ള സഹോദരൻ മിർസ ഇസ്ഹാഖ് ബൈഗും പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി നേതാക്കളും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!