ഭാര്യയെ നീലച്ചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചു, അതേരീതിയില്‍ വസ്ത്രം ധരിക്കണമെന്നും ആവശ്യം; കേസ്
ന്യൂഡല്‍ഹി: ഭാര്യയെ നീലച്ചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചെന്നും മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നുമുള്ള പരാതിയില്‍ യുവാവിനെതിരേ പോലീസ് കേസെടുത്തു. ഡല്‍ഹി സ്വദേശിയായ യുവാവിനെതിരേയാണ് ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.
ഭര്‍ത്താവ് നീലച്ചിത്രങ്ങള്‍ക്ക് അടിമയാണെന്നും നീലച്ചിത്രങ്ങള്‍ കാണാന്‍ തന്നെ നിര്‍ബന്ധിച്ചെന്നുമായിരുന്നു ഡല്‍ഹി സ്വദേശിനിയായ 30-കാരിയുടെ പരാതിയില്‍ ആരോപിച്ചിരുന്നത്. നീലച്ചിത്രങ്ങളിലെ നടിമാരുടെ രീതിയില്‍ വസ്ത്രധാരണം നടത്താന്‍ നിര്‍ബന്ധിച്ചതായും മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു.
2020-ലാണ് ദമ്പതിമാര്‍ വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ ഉള്‍പ്പെടെ ഭര്‍ത്താവും കുടുംബവും ഉപദ്രവിക്കുന്നതായാണ് യുവതിയുടെ ആരോപണം. നീലച്ചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് തന്നെയും ഇത് കാണാന്‍ നിര്‍ബന്ധിക്കുകയാണെന്നും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും പരാതിയിലുണ്ട്.
യുവതിയുടെ പരാതിയില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കേസില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിവരികയാണെന്നു ഡി.സി.പി. രോഹിത് മീണ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.
ബന്ധപ്പെടുക: 053 9258 402
WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402