ഏഴിമല നേവല്‍ അക്കാദമിയിൽ അവസരം

ന്ത്യന്‍ നേവിയുടെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലാണ് അവസരം. 155 ഒഴിവുണ്ട്. ഏഴിമല നേവല്‍ അക്കാദമിയിലേക്കാണ് പ്രവേശനം.

എക്‌സിക്യുട്ടീവ് ബ്രാഞ്ച്

ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍-40 (പുരുഷന്മാര്‍ക്കുമാത്രം), നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡര്‍-6: (പുരുഷന്മാര്‍ക്കും വനിതകള്‍ക്കും), എയര്‍ ട്രാഫിക് കണ്‍ട്രോളര്‍-6 (പുരുഷന്മാര്‍ക്കും വനിതകള്‍ക്കും), ഒബ്‌സര്‍വര്‍-8 (പുരുഷന്മാര്‍ക്കുമാത്രം), പൈലറ്റ്-15 (പുരുഷന്മാര്‍ക്കുമാത്രം), ലോജിസ്റ്റിക്‌സ്-18 (പുരുഷന്മാര്‍ക്കുമാത്രം).

 

എജ്യുക്കേഷന്‍ ബ്രാഞ്ച്

ഈ ബ്രാഞ്ചിലെ എല്ലാ ഒഴിവിലേക്കും പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് എം.ടെക്. ഒഴിവ്-1, കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എം.ടെക്. ഒഴിവ്-1, മാനുഫാക്ചറിങ്/പ്രൊഡക്ഷന്‍/മെറ്റലര്‍ജിക്കല്‍/മെറ്റീരിയല്‍ എന്‍ജിനിയറിങ് എം.ടെക്. ഒഴിവ്-2, മെക്കാനിക്കല്‍ സിസ്റ്റം/മെക്കാനിക്കല്‍ സിസ്റ്റം ഡിസൈന്‍/മെക്കാനിക്കല്‍ ഡിസൈന്‍ എം.ടെക്. ഒഴിവ്-2, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ബി.ഇ./ബി.ടെക്. ഒഴിവ്-1, മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബി.ഇ./ബി.ടെക്. ഒഴിവ്-1.

ടെക്‌നിക്കല്‍ ബ്രാഞ്ച്

എന്‍ജിനിയറിങ് ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) -15 (പുരുഷന്മാര്‍ക്കുമാത്രം), ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ്)-30 (പുരുഷന്മാര്‍ക്കുമാത്രം) വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക. അവസാന തീയതി: മാര്‍ച്ച് 12.

Share
error: Content is protected !!