മലപ്പുറത്ത് നിന്നും മൈസൂരുവിലേക്ക് വിനോദയാത്ര പോയ യുവാക്കളെ ഗുണ്ടാസംഘം ബന്ദിയാക്കി; പൊലീസ് രക്ഷപ്പെടുത്തി

മലപ്പുറത്ത് നിന്നും മൈസുരുവിലേക്കു വിനോദയാത്ര പോയി ഗുണ്ടാസംഘം ബന്ദിയാക്കിയ മലപ്പുറം കാളികാവ് സ്വദേശികളായ യുവാക്കളെ പൊലീസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് യുവാക്കള്‍ ഗുണ്ടാസംഘത്തിന്‍റെ പിടിയിലായത്. കാളികാവ് പള്ളിശ്ശേരി സ്വദേശികളായ പി.കെ. ഷറഫുദീന്‍, പി.വി. സക്കീര്‍, സി.ഷറഫുദീന്‍, ലബീബ്, പി.കെ. ഫാസില്‍ എന്നിവരാണ് മൈസുരുവിലേക്കു വിനോദയാത്ര പോയി ഗുണ്ടാസംഘത്തിന്റെ ബന്ദികളായത്.

താമസസ്ഥലവും ഭക്ഷണവും ഏർപ്പാടാക്കി തരാമെന്നു പറഞ്ഞ ഓട്ടോ ഡ്രൈവര്‍ മൈസുരു എസ്എസ് നഗറിലെ വാടക ക്വാട്ടേഴ്സിൽ ഇവരെ താമസിപ്പിച്ച് വാതില്‍ പുറത്തുനിന്നു പൂട്ടി. പിന്നീട് മുറിയിലെത്തിയ ഒൻപതംഗ സംഘം ആക്രമിക്കുകയും ഭീഷണിപ്പെടുത്തി വാഹനത്തിൽ കയറ്റി മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുകയുമായിരുന്നു‌. മലയാളി യുവാക്കള്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതായി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും പണവും സംഘം തട്ടിയെടുത്തു. ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം ഗുണ്ടാസംഘത്തിന്‍റെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു സുഹൃത്തുക്കള്‍ കാളികാവ് പൊലീസിൽ പരാതി നല്‍കി. തുടര്‍ന്ന് കർണാടക പൊലീസുമായി ബന്ധപ്പെട്ടു സൈബർ സെല്ലിന്റെ സഹായത്തോടുകൂടി പ്രതികളെ പിടികൂടുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!