മലയാളി ദമ്പതികളുടെ ദാരുണ മരണം; ഞെട്ടൽ മാറാതെ ഗൾഫ് പ്രവാസികൾ

ഇന്നലെ (വ്യാഴാഴ്ച) രാവിലെ കുവൈത്തിലെ മലയാളികളെ തേടിയെത്തിയത് മലയാളി ദമ്പതികളുടെ അതി ദാരുണമായ മരണ വാർത്തയാണ്. വൈകാതെ വാർത്ത പ്രവാസ ലോകത്താകെ പ്രചരിച്ചു. കുടുംബ വഴക്കിനെ തുടർന്ന്  താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ഗൾഫ് പ്രവാസികൾ. വ്യാഴാഴ്ച രാവിലെ സാൽമിയായിലാണ് പത്തനംതിട്ട മല്ലശേരി പൂങ്കാവ് പുത്തേത് പുത്തൻവീട്ടിൽ സൈജു സൈമൺ, ഭാര്യ ജീന എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ സൈമണെയാണു ആദ്യം കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ  ഇവർ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു. എന്നാൽ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയ സുരക്ഷാ ഉദ്യോഗസ്ഥർ ജീനയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജീനയെ കുത്തി കൊലപ്പെടുത്തിയ ശേഷം സൈമൺ കെട്ടിടത്തിൽ നിന്നു ചാടുകയായിരുന്നുവെന്നാണു കുവൈത്ത് കുറ്റാന്വേഷണ വിഭാഗം അറിയിച്ചത്.

ഇവർ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. വഴക്കിനൊടുവിൽ ഇരുവരും പരസ്പരം കുത്തിയെന്നും റിപ്പോർട്ടുണ്ട്. വീടു നിർമാണവുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപാണു സൈജു നാട്ടിലെത്തി മടങ്ങിയത്.

കുവൈത്തിൽ ആരോഗ്യ വകുപ്പിൽ ആംബുലൻസ് ഡ്രൈവറായിരുന്നു ബിഎസ്‌സി നഴ്സായ സൈജു. കുവൈത്ത് സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ ഐടി ജീവനക്കാരിയാണ് ജീന.

 

 

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. രണ്ടുപേർക്കും ആദ്യ വിവാഹത്തിൽ ഒാരോ മക്കളുണ്ട്.  ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും തുടർന്നാണ് ദാരുണ സംഭവം ഉണ്ടായതെന്നുമാണ് വിവരം.

സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ പൊലീസ് പുറത്തുവി‌ട്ടിട്ടില്ല. സമാനമായ സംഭവം ദിവസങ്ങൾക്കു മുമ്പ് ഷാർജയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ബിഹാർ സ്വദേശിയായ യുവാവ് ഭാര്യയേയും രണ്ടുമക്കളെയും കൊന്ന ശേഷം കെട്ടിടത്തിൽ നിന്ന് ചടി മരിച്ചു. നാലുപേരുടെയും മൃതദേഹങ്ങൾ കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!