ത്വാഇഫിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞു: ഒരാൾ മരിച്ചു, 41 പേർക്ക്​ പരിക്ക്​

സൌദിയിലെ തായിഫിന് സമീപം ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തായിഫിനു സമീപം അല്‍സൈല്‍ റോഡിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മക്കയിൽ നിന്ന് ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഏഷ്യൻ രാജ്യത്തുനിന്നുള്ള വനിതയാണ് മരിച്ചത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാകർ ബസിൽ യാത്ര ചെയ്തിരുന്നു. റെഡ് ക്രസൻ്റ് അതോറിറ്റിയും മറ്റു അനുബന്ധ വകുപ്പുകളും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!