ഭാര്യയെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ അപ്പീൽ കോടതി റദ്ദാക്കി
ഖത്തറിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ശിക്ഷയിൽ ഇളവ്. അപ്പീൽ കോടതിയാണ് വധ ശിക്ഷയ്ക്ക് പകരം 15 വർഷത്തെ തടവിന് ഉത്തരവിട്ടത്.
വർഷങ്ങളായി മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ നേടുന്നയാളാണ് പ്രതിയെന്നു വ്യക്തമാക്കുന്ന രേഖകൾ സഹിതം അപ്പീൽ നൽകിയിരുന്നു. കോടതിയുടെ അന്വേഷണത്തിൽ പ്രതി മാനസിക രോഗിയാണെന്ന് വ്യക്തമായി. പ്രതിയുടെ ഡോക്ടറുടെ മൊഴിയും കോടതി പരിഗണിച്ചു.
അമ്മയെ കൊലപ്പെടുത്തിയതിന് പിതാവിന് വധശിക്ഷ നൽകണോ വേണ്ടയോ എന്നു തീരുമാനമെടുക്കാനുള്ള പ്രായം പ്രതിയുടെ മകന് ഇല്ലെന്നതും ശിക്ഷയിൽ ഇളവ് ലഭിക്കാൻ കാരണമായി.
വാക്കുതർക്കത്തിനിടെ റോഡിലെത്തി ടാക്‌സിയിൽ കയറാൻ ശ്രമിച്ച ഭാര്യയെ പ്രതി തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ നേരത്തെ ക്രിമിനൽ കോടതി വധശിക്ഷയും 2,60,000 റിയാൽ പിഴയുമായിരുന്നു വിധിച്ചിരുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273