താപനിലയിൽ മാറ്റം, ശക്തമായ പൊടിക്കാറ്റ്; പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
താപനിലയിൽ മാറ്റം സംഭവിക്കുന്നതിന്റെ തുടക്കമെന്നോണം യുഎഇയിൽ പൊടിപടലങ്ങളടങ്ങിയ കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലപ്പോൾ മൂടിയ അന്തരീക്ഷവും പ്രതീക്ഷിക്കുന്നു.
അബുദാബി, ഫുജൈറ പോലുള്ള ചില കിഴക്കൻ പ്രദേശങ്ങളിൽ കടലിലും പടിഞ്ഞാറൻ ദ്വീപുകളിലും നേരിയ മഴ പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 10-20 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കരുതുന്നത്. ചിലപ്പോൾ മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗത്തിൽ എത്താം. കാറ്റു മൂലം വായുവില്‍ പൊടിപടലങ്ങൾ ഉണ്ടായേക്കാം.
പൊടിക്കാറ്റ് കാഴ്‌ചയ്‌ക്ക് തടസ്സമാകുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. അലർജിയുള്ളവർ പുറത്തിറങ്ങുമ്പോൾ മുൻകരുതൽ എടുക്കുകയും വേണം. ശരാശരി ഉയർന്ന താപനില 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയും പരമാവധി താപനില 35 ഡിഗ്രി സെൽഷ്യസ് വരെയും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായിൽ ഇപ്പോൾ 23 ഡിഗ്രി സെൽഷ്യസാണ് താപനില. കടൽ ചില നേരങ്ങളിൽ നേരിയ രീതിയിൽ പ്രക്ഷുബ്ധമായിരിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273