വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി  യുവാവ് ദുബായിൽ നിര്യാതനായി. തലശേരി ചേറ്റം കുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. വിവാഹത്തിനായി അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കെയാണ് അന്ത്യം. അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിൽ ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. അടുത്ത ആഴ്ചയായിരുന്നു ഇദ്ദേഹത്തിൻ്റെ വിവാഹം നടക്കേണ്ടിയിരുന്നത്.

.

എന്‍ പി മൊയ്തു- വി കെ ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റാബിയ, റിയൂ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബായിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

.

Share