റിയാദ് വിമാനത്താവളത്തിൽ “സ്മാർട്ട് ട്രാവൽ ജേർണി” പദ്ധതി ആരംഭിച്ചു; യാത്ര രേഖകൾക്ക് പകരം മുഖം സ്കാൻ ചെയ്ത് ബോർഡിംഗ് പാസ് നേടാം – വീഡിയോ

സൌദിയിലെ വിമാനത്താവളങ്ങളിൽ “സ്മാർട്ട് ട്രാവൽ ജേർണി” പദ്ധതി നടപ്പിലാക്കുന്നു. ആദ്യ ഘട്ടത്തിൽ റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതെന്ന് റിയാദ് എയർപോർട്ട് കമ്പനി അറിയിച്ചു.

യാത്രക്കാരുടെ മുഖം ബയോമെട്രിക് സംവിധാനം വഴി വഴി സ്കാൻ ചെയ്താണ് സ്മാർട്ട് പാത്ത് പദ്ധതി പ്രവർത്തിക്കുക. മുഖത്തിൻ്റെ ഡിജിറ്റൽ പ്രിൻ്റ് എടുക്കുന്നതോടെ മറ്റു യാത്ര രേഖകൾ ആവശ്യമില്ലാതെ തന്നെ ബോർഡിംഗ് പാസുകൾ അനുവദിക്കും.

ബോർഡിംഗ് പാസ് കൌണ്ടറിലെത്തുന്ന യാത്രക്കാർ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നൽകുന്നതിന് പകരം അവിടെ സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ മുഖം കാണിച്ചാൽ മതി ബോർഡിംഗ് പാസ് ലഭിക്കും. സമയനഷ്ടം ഇല്ലാതെ വളരെ എളുപ്പത്തിൽ യാത്ര നടപടികൾ പൂർത്തിയാക്കാൻ ഇത് സഹായകരമാകും.

തലസ്ഥാന നഗരിയിലെ വിമാനത്താവളത്തെ  സ്മാർട്ട് എയർപോർട്ടാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര കമ്പനിയായ SITA യുമായി സഹകരിച്ചാണിത് നടപ്പിലാക്കുക. യാത്രക്കാരുടെ സംതൃപ്തി വർധിപ്പിക്കാൻ പുതിയ പദ്ധതി സഹായകരമാകുമെന്ന് എയർപോർട്ട് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഡൊമസ്റ്റിക് ട്രാവൽ ടെർമിനൽ നമ്പർ 5-ൽ റിയാദ് എയർപോർട്ട് കമ്പനി സ്മാർട്ട് ഷോപ്പിംഗ് കാർട്ടുകൾക്കായി പരീക്ഷണാടിസ്ഥാനത്തിലുള്ള സേവനം ആരംഭിച്ചു.

ഇതോടെ യാത്രക്കാർക്ക് ഇത്തരമൊരു സ്മാർട്ട് സേവനം നൽകുന്ന രാജ്യത്തെ ആദ്യ വിമാനത്താവളം എന്ന പദവിയും റിയാദ് വിമാനത്താവളത്തിന് സ്വന്തമായി.

 

വീഡിയോ കാണുക..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!