ചെരുപ്പൂരിയടി, ചവിട്ട്, മർദനം, കൂട്ടത്തല്ല്: എംസിഡിയിൽ വീണ്ടും ബിജെപി–എഎപി സംഘർഷം– വിഡിയോ

ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ബിജെപി– എഎപി അംഗങ്ങൾ തമ്മിൽ സംഘർഷം. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെയാണ് കൂട്ടത്തല്ല്. അംഗങ്ങൾ പരസ്പരം ചെരുപ്പൂരി അടിക്കുകയും മർദിച്ച്, നിലത്തിട്ടു ചവിട്ടുകയും ചെയ്തു. മർദനത്തിൽ ചിലർ ബോധരഹിതരായി വീണു.

242 അംഗങ്ങളാണ് കൗൺസിൽ ഹാളിൽ ഹാജരായത്. കോൺഗ്രസിന്റെ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. നേരത്തെ തന്നെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നു. വീണ്ടും വോട്ടെണ്ണാനുള്ള നിർദേശം മേയർ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു വോട്ടെണ്ണൽ നടന്നത്. എന്നാൽ വീണ്ടും കൗൺസിൽ ഹാളിൽ ജനാധിപത്യ വിരുദ്ധമായ നാടകീയ രംഗങ്ങൾ അരങ്ങേറുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

 

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!