ഉംറ വിസയിൽ വരുന്നവരുടെ യാത്ര പ്രതിസന്ധി നീങ്ങി; സൗദിയിലെ എല്ലാ വിമാനത്താവളങ്ങൾ വഴിയും യാത്ര ചെയ്യാമെന്ന് ഗാക്കയുടെ സർക്കുലർ

സൗദി അറേബ്യയിലേക്ക് ഉംറ വിസയിൽ വരുന്നവർക്കുണ്ടായിരുന്ന യാത്ര പ്രതിസന്ധി നീങ്ങി. രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയും ഉംറ വിസയിലെത്തുന്നവർക്ക് യാത്ര ചെയ്യാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (ഗാക്ക) വിമാന കമ്പനികൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കി. ഇത് പാലിക്കുന്നതിൽ വിമുഖത കാണിക്കുന്ന വിമാന കമ്പനികൾക്കെതിരിൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമന്നും ഗാക്ക മുന്നറിയിപ്പ് നൽകി.

ഉംറ വിസ കാലാവധി 90 ദിവസമാക്കി ഉയർത്തിയതിന് തൊട്ടുപിറകെ എല്ലാ വിമാനത്താവളങ്ങളും വഴി ഉംറ വിസക്കാർക്ക് സൌദിയിലേക്ക് വരാമെന്ന് നേരത്തെ തന്നെ ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് വിമാനകമ്പനികൾക്ക് ലഭിച്ചിരുന്നില്ല. അതിനാൽ തീരുമാനം നടപ്പിലാക്കുന്നതിൽ ഇന്ത്യൻ വിമാന കമ്പനികളുൾപ്പെടെ വിമുഖത കാണിച്ചിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുൾപ്പെടെ നിരവധി ഉംറ തീർഥാടകരെ ടിക്കറ്റ് ജിദ്ദയിലേക്കല്ലെന്ന് പറഞ്ഞ് പല വിമാന കമ്പനികളും തിരിച്ചയച്ചിരുന്നു.

ഉംറ വിസക്കാർക്ക് സൌദിയിലെവിടേയും സഞ്ചിരിക്കാൻ അനുവാദം നൽകിയതും, 90 ദിവസം വരെ രാജ്യത്തെവിടെയും തങ്ങാൻ അനുവാദം നൽകിയതും ഏറെ ആശ്വാസമായിരുന്നു. ഇതിന് പുറമെയാണ് ഏത് വിമാനത്താവളത്തിലും വന്നിറങ്ങാനുള്ള അനമതി നൽകിയിരുന്നതും. ഇതനുസരിച്ച് ജിദ്ദക്ക് പുറത്തുള്ള റിയാദ്, ദമ്മാം എന്നിവിടങ്ങളിലെ നിരവധി പ്രവാസികൾ കുടുംബത്തിന് ഉംറ വിസ എടുത്ത് റിയാദിലേക്കും ദമ്മാമിലേക്കും ടിക്കറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ജിദ്ദയിലേക്കല്ലാതെ ഉംറ വിസക്കാരെ കയറ്റാനാകില്ലെന്ന് പഴയപോലെ വിമാന കമ്പനികൾ നിലപാടെടുത്തത് നിരവധി പ്രവാസികൾക്ക് ടിക്കറ്റ് തുക നഷ്ടപ്പെടാൻ കാരണമാക്കിയിരുന്നു.

ഈ പ്രതിസന്ധി തുടർന്ന് വരുന്നതിനിടെയാണ് ഇപ്പോൾ സൌദി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക് നിർദേശം നൽകയിത്. പുതിയ നിർദേശപ്രകാരം സൌദിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഉംറ വിസക്കാർക്ക് വന്നിറങ്ങാം. എവിടെ നിന്നും തിരിച്ച് പോകാം. ജിദ്ദ വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റെടുക്കണമെന്ന് നിർബന്ധമില്ല. വിമാന കമ്പനികൾ പുതിയ നിർദേശം പാലിക്കണമെന്നും, അല്ലാത്ത പക്ഷം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഗാക്ക ഓർമ്മിപ്പിച്ചു.

ഗാക്കയിൽ നിന്നുള്ള സർക്കുലർ ലഭിച്ചതോടെ വിവിധ വിമാന കമ്പനികൾ ട്രാവൽ ഏജൻ്റുമാർക്ക് ഇത്  സംബന്ധിച്ച നിർദേശം നൽിക തുടങ്ങി. ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലെ ഏത് വിമാനത്താവളത്തിലേക്ക് വരാനും എവിടെ നിന്ന് തിരിച്ചുപോകാനും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ട്രാവല്‍ ഏജന്റുമാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും എയര്‍ ഇന്ത്യ സര്‍ക്കുലറില്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

.

 

സൗദി വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!