രണ്ട് വർഷത്തിന് ശേഷം ജോലി രാജിവെച്ചാൽ ആനുകൂല്യം ലഭിക്കുമോ? മന്ത്രാലയം വിശദീകരിക്കുന്നു

സൌദിയിൽ തൊഴിലാളി ജോലി ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷം ജോലിയിൽ നിന്ന് വിരമിച്ചാൽ തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യത്തിൻ്റെ (എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ്) മൂന്നിലൊന്നിന് അർഹതയുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 85 അനുസരിച്ച്, ജോലി ബന്ധം അവസാനിപ്പിക്കുന്നത് തൊഴിലാളി രാജി വെച്ചുകൊണ്ടാണെങ്കിൽ, അയാൾക്ക് പ്രതിഫലത്തിന്റെ മൂന്നിലൊന്നിന് അർഹതയുണ്ടാകും. എന്നാൽ ഇതിന് രണ്ട് വർഷത്തിൽ കുറയാത്ത കാലയളവ് ജോലി ചെയ്തിരിക്കണം.

ഒരു അന്വേഷണത്തിന് മറുപടിയായി ട്വിറ്റർ അക്കൌണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!