മണവാട്ടിയായി വരൻ്റെ കൈ പിടിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ, ആരും അറിഞ്ഞിരുന്നില്ല പിതാവ് ഗൾഫിലെ മോർച്ചറിയിൽ തണുത്ത് മരവിച്ച് കിടക്കുയായിരുന്നുവെന്ന്

മകൾ മണവാട്ടിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണുക എന്നത് ഏതൊരു പ്രവാസിയുടേയും സ്വപ്നമാണ്. മകളുടെ വിവാഹം നടത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റാൻ വേണ്ടി മാത്രം പ്രവാസ ജീവിത്തതിലെ സിംഹ ഭാഗവും ബലികഴിക്കേണ്ടി വരുന്നവരാണ് മിക്ക പ്രവാസികളും.

മക്കളുടെ വിവാഹാഘോഷത്തിൽ പങ്കെടുക്കാനും, മകളെ വരൻ്റെ കയ്യിലേക്ക് കൈ പിടിച്ച് കൊടുക്കാനും ആഗ്രഹിക്കാത്ത പ്രവാസികൾ ഉണ്ടാകില്ല. എന്നാൽ മകൾ മണവാട്ടിയാകുന്ന ദിവസം ഗൾഫിലെ മോർച്ചറിയിൽ തണുത്ത് മരവിച്ച് കിടക്കേണ്ടി വന്ന ഒരു ഹതഭാഗ്യവാനായ പ്രവാസിയുടെ നൊമ്പരങ്ങൾ പങ്കുവെക്കുകയാണ് ജീവകാരുണ്യ പ്രവർത്തകനായ അശ്റഫ് താമരശ്ശേരി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ ചടങ്ങിനായി നാട്ടിലേക്ക് പോയില്ല. ഗൾഫിലിരുന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് നിയന്ത്രിച്ച് കൊണ്ടിരിക്കെ ആ മനുഷ്യൻ യാത്രയായി. പിതാവിൻ്റെ വിയോഗം അറിയാതെ നാട്ടിൽ മംഗള കർമ്മം മുടക്കമില്ലാതെ നടക്കുകയും ചെയ്തു.

മകൾ വരൻ്റെ കൈ പിടിച്ച് വീട്ടുകാരോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ പിതാവ് മോർച്ചറിയിൽ തണുത്ത് മരവിച്ച് കിടക്കുകയായിരുന്നു.

ദിവസവും യുഎഇയിലെ നിരവധി മൃതദേഹങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാറുള്ള അഷ്റഫ് താമരശ്ശേരിക്ക് പക്ഷേ ഈ അനുഭവം താങ്ങാനാവാത്ത നൊമ്പരമായി. അദ്ദേഹം ഇത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചപ്പോൾ ശ്വാസം അടക്കി പിടിച്ച് വായിച്ച് തീർത്ത വായനക്കാരുടെയും ഹൃദയം തകർന്നുപോയി.

 

അശ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം വായിക്കുക:

കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങള് നാട്ടിലയക്കുന്ന നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോള് ഒരാളുടെ ബന്ധപ്പെട്ടവര് വല്ലാതെ സങ്കടപ്പെടുന്നത് കണ്ടാണ്‌ ഞാന് അയാളുടെ വിവരങ്ങള് കൂടുതലായി തിരക്കിയത്.
ഒരു സാധാരണ പ്രവാസി. എല്ലാവരെയും പോലെ പ്രയാസങ്ങളും പ്രതിസന്ധികളും തോളിലേറ്റി മരുഭൂമിയില് ചോര നീരാക്കുന്ന പച്ചയായ മനുഷ്യന്. അദ്ദേഹത്തിന്റെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച്ച. നാട്ടിലേക്ക് പോയി വിവാഹം കൂടാന് നിലവിലെ സാഹചര്യങ്ങള് അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിവാഹത്തിന് വേണ്ട സൗകര്യങ്ങള് അദ്ദേഹം പരമാവധി ഒരുക്കിയിരുന്നു. സാഹചര്യങ്ങള് ഒത്ത് വന്നാല് എത്തിച്ചേരാം എന്ന് വാക്കും നല്കിയിരുന്നു. എന്ത് ചെയ്യാന് കഴിയും വിധി സാഹചര്യങ്ങള് ഒരുക്കിയില്ല. തന്റെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള് കേട്ടറിഞ്ഞു. പൂതി മനസ്സില് മറവു ചെയ്ത് തന്റെ ജോലിയില് വ്യാപൃതനായി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ വളരേ ഭംഗിയായി സന്തോഷത്തോടെ നടന്നു. വിവാഹ മംഗള മുഹൂര്ത്തത്തില് ഈ പ്രിയപ്പെട്ട പിതാവ് മോര്ച്ചറിയിലായിരുന്നു. തണുത്ത് വിറങ്ങലിച്ച് മോര്ച്ചറിയിലെ പെട്ടിയില്.
വിവാഹത്തിനു രണ്ട് ദിവസം മുന്പ് അതായത് ഞായറാഴ്ച്ച വിവാഹം നടക്കുമ്പോള് വെള്ളിയാഴ്ച്ച ഈ മനുഷ്യന്റെ അവസാന ശ്വാസം നിലച്ചു പോയി…..പ്രിയപ്പെട്ട മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താന് കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തില് എല്ലാവരും പങ്കെടുക്കുമ്പോള് തനിക്ക് പങ്കെടുക്കാന് കഴിയാതെ പോയതില് വിഷമിച്ചിട്ടാണോ എന്നറിയില്ല പാവം പ്രവാസിയുടെ ഹൃദയം നിലച്ച് പോയി.
സന്തോഷത്തിന്റെ ആഹ്ളാദ നിമിഷങ്ങള് കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാന് ആര്ക്കും കഴിഞ്ഞില്ല. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു. മുഹൂര്ത്തത്തില് സന്തോഷത്തിന്റെയോ സന്ദേഹത്തിന്റെയോ ഒരു തുള്ളി കണ്ണുനീര് പോലും പൊഴിക്കാനാകാതെ അയാള് നിശ്ചലമായി മോര്ച്ചറിയില് വിശ്രമിക്കുകയായിരുന്നു

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!