‘ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക’; അമ്മയുടെ ഉപദേശം അനുസ്മരിച്ച് പ്രധാനമന്ത്രി – വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ പതിനൊന്നു മണിയോടെ ഗാന്ധിനഗറിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കാരിച്ചു.

 

മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അനുസ്മരണം. അമ്മയുടെ ചിത്രവും അദ്ദേഹം ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

 

 

അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെ മൂന്നരയ്ക്കായിരുന്നു ഹീരാബെന്നിന്റെ അന്ത്യം. അമ്മയുടെ വിയോഗവാര്‍ത്ത അറിഞ്ഞയുടന്‍ ഡല്‍ഹിയില്‍നിന്നു ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു.

 

 

 

‘‘ഒരു സന്യാസിയുടെ യാത്രയും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം അമ്മയിൽ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നൂറാം ജന്മദിനത്തിൽ ഞാൻ കണ്ടുമുട്ടിയപ്പോൾ അവർ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു – ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക.’’ – മോദി ട്വിറ്ററിൽ കുറിച്ചു.

 

 

ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നാണ് ചൊല്ല്. തന്റെ വിജയങ്ങൾക്ക് പിന്നിൽ അമ്മ പകർന്നു നൽകിയ ജീവിത പാഠങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുവാൻ View എന്ന ബട്ടണിൽ അമർത്തുക… 


 

Share
error: Content is protected !!