ബൈക്കിലെത്തിയ കവർച്ചാ സംഘം തോക്ക് ചൂണ്ടി കാർ തട്ടിയെടുത്തു-വീഡിയോ

ഡൽഹിയിൽ ബൈക്കിലെത്തിയ കവർച്ചാ സംഘം തോക്ക് ചൂണ്ടി കാർ തട്ടിയെടുത്തു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ കന്റോൺമെന്റ് ഏരിയയിലാണ് ബൈക്കിലെത്തിയ മൂന്ന് പേർ ചേർന്ന് 35 കാരനായ ഒരാളുടെ കാർ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ 5.19 ന് ഝരേര വില്ലേജിന് സമീപമുള്ള നാഷണൽ ഹൈവേ -8 ൽ നിന്ന് കാറുമായി സംഘം കടന്ന് കളഞ്ഞത്.

മൂന്ന് അജ്ഞാതർ മോട്ടോർ സൈക്കിളിൽ വന്ന് തക്കം പാർത്തിരിക്കുകയായിരുന്നു. അപ്പോൾ അത് വഴി വന്ന യുവാവ് തൻ്റെ കാർ നിറുത്തി സാധനം വാങ്ങുവാനായി പുറത്തിറങ്ങിയ സമയത്താണ് കവർച്ച നടത്തിയത്. തോക്ക് ചൂണ്ടി തന്റെ വെളുത്ത ടൊയോട്ട ഫോർച്യൂണർ കാർ കവർച്ച ചെയ്യുകയായിരുന്നുവെന്ന് യുപിയിലെ മീററ്റ് ജില്ലക്കാരനായ പരാതിക്കാരനായ രാഹുൽ പറഞ്ഞു.

പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക

 

Share