തബൂക്കിൽ മഞ്ഞുവീഴ്ച ആരംഭിച്ചു; മഞ്ഞു പുതച്ച് കിടക്കുന്ന അൽ-ലൗസ് പർവതത്തിലേക്ക് വിനോദ സഞ്ചാരികൾ എത്തി തുടങ്ങി – വീഡിയോ

സൌദി അറേബ്യയിൽ കാലാവസ്ഥ തണുപ്പിലേക്ക് മാറിയതോടെ തബൂക്ക് മേഖലയിൽ മഞ്ഞുവീഴ്ച ആരംഭിച്ചു. എല്ലാ വർഷവും ഈ സമയത്ത് സംഭവിക്കുന്നതുപോലെ ഈ വർഷവും തബൂക്കിലെ അൽ-ലൗസ് പർവതം മഞ്ഞുപുതച്ച് തുടങ്ങി. ഇതോടെ വെള്ള മഞ്ഞുപുതച്ച് കിടക്കുന്ന കുളിരണിയിക്കുന്ന കാഴ്ച കാണാൻ വിനോദ സഞ്ചാരികളും തബൂക്കിലെത്തിതുടങ്ങി.

ഇന്നലെ വൈകുന്നേരം (ഞായർ) മുതൽ, ജബൽ അൽ-ലൗസിന്റെ ഉയർന്ന ഭാഗങ്ങളിൽ മഞ്ഞു വീഴ്ച ആരംഭിച്ചിരുന്നു. ഇന്ന് രാവിലെയോടെ പർവതം പൂർണമായും മൂടി തുടങ്ങി. വെള്ള പട്ടുപുതച്ചത് പോലെയാണ് ദൂരെനിന്നും പർവതത്തിലേക്കുള്ള കാഴ്ച. ഇപ്പോൾ മഞ്ഞു വീഴ്ച ആരംഭിച്ചിട്ടേ ഉള്ളൂ. വരും ദിവസങ്ങളിൽ മഞ്ഞ് വീഴ്ച ശക്തമാകാൻ സാധ്യതയുണ്ട്. ഇതോടെ പർവതം പൂർണമായും മഞ്ഞ് പുതക്കും. രാജ്യത്തെ ശീതകാല ദൃശ്യങ്ങളിൽ അതിമനോഹരമാണ് തബൂക്കിലെ ഈ കാഴ്ചകൾ.

 

 

 

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,500 മീറ്റർ ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരമുള്ള പർവതശിഖരങ്ങളിലൊന്നാണ് ജബൽ അൽ-ലൗസ്, ഉയർന്ന പർവതത്തിന്റെ വശങ്ങളിൽ സമൃദ്ധമായി കാണപ്പെടുന്ന ബദാം കുറ്റിക്കാടുകളുള്ളതിനാലാണ് ഈ പർവതത്തിന് ഈ പേര് ലഭിച്ചത്. എല്ലാ വർഷവും ഇതിൻ്റെ അതിന്റെ കൊടുമുടി മഞ്ഞ് മൂടിയിരിക്കും. സാധാരണ വിനോദസഞ്ചാരികൾക്ക് പുറമെ ചില ട്രക്കിംഗ് പ്രേമികളു ഈ സമയം ഇവിടെ സന്ദർശിക്കാറുണ്ട്.

വടക്കൻ പ്രദേശങ്ങളിൽ ഇന്നലെ മുതൽ താപനില കുറഞ്ഞ് വരികയാണ്. ഇത് ഈ ആഴ്ച അവസാനം വരെ തുടരുമന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!