ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നാസർ ക്ലബ്ബിലെ കളിക്കാരനാകുമോ? വിവാദങ്ങളിൽ അൽ നാസർ ക്ലബ്ബ് വ്യക്തത വരുത്തി

റിയാദ്: വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ കാലയളവിൽ പോർച്ചുഗീസ് ദേശീയ ടീമിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ-നാസർ ക്ലബ്ബിലെ കളിക്കാരനാകുമെന്ന വാർത്ത സംബന്ധിച്ച് അൽ നാസർ ക്ലബ്ബ് വ്യക്തത വരുത്തി.

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ കാലയളവിൽ ലോകകപ്പിന്റെ തിരക്കിലായിരുന്നു, ഇതിനിടയിൽ അദ്ദേഹം ആരെങ്കിലുമായും ചർച്ച നടത്തിയതായി കരുതുന്നില്ലെന്ന് അൽ-നാസർ ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ മോസ്ലി അൽ മുഅമ്മർ പറഞ്ഞു.

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരി 1 മുതൽ അൽ-നാസർ ടീമിലെ കളിക്കാരനാകുമെന്ന് സ്പാനിഷ് പത്രമായ “മാർക്ക” നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. റൊണാൾഡോയും അൽ-നാസർ ക്ലബ്ബും തമ്മിലുള്ള കരാർ രണ്ടര സീസണുകൾ നീണ്ടുനിൽക്കുമെന്നും, ഒരു സീസണിൽ 200 ദശലക്ഷം യൂറോയാണ് റൊണാൾഡോക്ക് അൽ നാസർ നൽകുന്ന പ്രതിഫലമെന്നും സ്പാനിഷ് പത്രം വിശദീകരിക്കുകയും ചയ്തിരുന്നു.

സംഭവത്തെ കുറിച്ച് നേരത്തെ തന്നെ റൊണാൾഡോയും പ്രതികരിച്ചിരുന്നു. ലോകകപ്പിൽ തൻ്റെ രാജ്യത്തെ സഹായിക്കുക മാത്രമാണ് തൻ്റെ ലക്ഷ്യമെന്നും റൊണാൾഡോ വിശദീകരിച്ചിരുന്നു.

അതിന് പുറമെയാണ് ഇപ്പോൾ അൽ നാസർ ക്ലബ്ബ് ഡയരക്ടർ ബോർഡ് ചെയർമാൻ തന്നെ നേരിട്ട് ഇക്കാര്യത്തിൽ വ്യക്തതവരുത്തിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!