സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു
മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു (70) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനായി കഴിഞ്ഞ ദിവസം ഇദ്ദേഹം മക്കയിലെത്തിയത്.
ഞായറാഴ്ച്ച രാവിലെ കരിപ്പൂരിൽ നിന്നും പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിൽ KLR: 3819 എന്ന കവർനമ്പറിൽ ഭാര്യ സുബൈദയോടൊപ്പം ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. ജിദ്ദയിൽ വിമാനമിറങ്ങി ബസ് മാർഗം മക്കയിലെ താമസ സ്ഥലത്ത് എത്തിയ ഉടനെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടനെ മക്കയിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ക്ലിനിക്കിൽ എത്തിച്ചു. ചികിത്സ നടന്ന് വരുന്നതിനിടെ ഇന്ന് രാവിലെ 11 മണിയോടെ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു.
മക്ക അസീസിയയിലെ 305ാം നമ്പർ കെട്ടിടത്തിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. മൃതദേഹത്തിൻ്റെ തുടർ നടപടികൾ നടന്ന് വരികായാണെന്ന് മക്ക കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലപ്പുറം തേഞ്ഞിപ്പലത്തെ നീരോൽപാലം സ്വദേശിനി കുപ്പാട്ടിൽ സഹീദയും ഹറമിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കൂടാതെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി തിങ്കളാഴ്ച്ച രാവിലെ മക്കയില്‍ എത്തിയ തമിഴ്‌നാട് സ്വദേശി ശംസുദ്ധീന്‍ മൂസ (67) യും മക്കയിലെ ഹറം പള്ളിയിൽ വെച്ച് മരണപ്പെട്ടിരുന്നു. ഭാര്യ മുത്തുബിയോടൊപ്പമാണ് അദ്ദേഹം ഹജ്ജിനെത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273


