ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരി മുതൽ സൗദി അൽ-നാസർ ക്ലബ്ബിന് വേണ്ടി കളിക്കും
പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത ജനുവരി 1 മുതൽ സൌദി അറേബ്യയിലെ അൽ-നാസർ ടീമിലെ കളിക്കാരനാകുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടര വർഷത്തേക്കാണ് റൊണാൾഡോയും അൽ-നാസർ ക്ലബ്ബും തമ്മിലുള്ള കരാർ. ഓരോ സീസണിലും 200 ദശലക്ഷം യൂറോയാണ് പ്രതിഫലം. ലോകകപ്പില്‍ പോര്‍ചുഗലിന്റെ മത്സരങ്ങള്‍ കഴിയുന്നതുവരെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാവില്ലെന്നാണ് സൂചന.
റൊണാൾഡോയും അൽ-നാസർ ക്ലബ്ബും തമ്മിലുള്ള കരാറിൽ പരസ്യങ്ങളിലൂടെയുള്ള സാമ്പത്തിക പ്രോത്സാഹനങ്ങളും ഉൾപ്പെടും. ഇത് പോർച്ചുഗീസ് ക്യാപ്റ്റനായ റൊണാൾഡോയെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അത്ലറ്റായി ഉയർത്തും.
ഖത്തറിലെ ലോകകപ്പിൽ പങ്കെടുക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം റൊണാൾഡോ അവസാനിപ്പിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്ന ഏതെങ്കിലും ടീമില്‍ ചേരാനായിരുന്നു റൊണാള്‍ഡോക്ക് താല്പര്യമെങ്കിലും അൽ-നാസറായിരുന്നു താൽപര്യം പ്രകടിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Pingback: സൗദി അൽ നാസർ ക്ലബ്ബിന് വേണ്ടി കളിക്കുമെന്ന വാർത്ത നിഷേധിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ - MALAYALAM NEWS DESK