സൗദി അൽ നാസർ ക്ലബ്ബിന് വേണ്ടി കളിക്കുമെന്ന വാർത്ത നിഷേധിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ

പോർച്ചുഗീസ് താരം ക്രിസ്റ്റിയാനോ റോണാൾഡോ സൌദിയിലെ അൽ നസർ ക്ലബ്ബുമായി കരാർ ഒപ്പുവെക്കുന്നുവെന്ന വാർത്ത താരം നിഷേധിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം നിലവിലെ കാലയളവിൽ ഒരു ക്ലബ്ബുമായും കരാറില്ലെന്ന് റോണാൾഡോ വ്യക്തമാക്കി.

ഖത്തറിൽ നടക്കുന്ന ലോകകപ്പ് മത്സരത്തിൽ തൻ്റെ രാജ്യത്തെ സഹായിക്കുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത ജനുവരി 1 മുതൽ സൌദിയിലെ അൽ-നാസർ ടീമിലെ കളിക്കാരനാകുമെന്ന് സ്പാനിഷ് മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ലോകത്തെല്ലായിടത്തുമുള്ള വിവിധ മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ റോണാൾഡോയുടെ വാക്കുകൾ ഇപ്പോഴും സംശയത്തോടെയാണ് ഫുട്ബോൾ ലോകവും മാധ്യമങ്ങളും കാണുന്നത്. ലോകകപ്പിന് ശേഷം അൽ നാസർ പോലുള്ള ക്ലബ്ബിന് വേണ്ടി കളിക്കാൻ റോണാൾഡോ തയ്യാറാകുമെന്ന് തന്നെയാണ് ഈ മേഖലകളിലുള്ളവർ ശക്തമായു വിശ്വസിക്കുന്നത്. റോണാൾഡോയുടെ പത്രകുറിപ്പിൽ ഇപ്പോഴും ചില സൂചനകൾ ഒളിഞ്ഞ് കിടപ്പുണ്ടെന്ന് എന്നതാണ് സംശയം ബലപ്പെടുവാൻ കാരണം.

രണ്ടര വർഷത്തേക്കാണ് റൊണാൾഡോയും അൽ-നാസർ ക്ലബ്ബും തമ്മിലുള്ള കരാർ എന്നും ഓരോ സീസണിലും 200 ദശലക്ഷം യൂറോയാണ് പ്രതിഫലമെന്നുമായിരുന്നു സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ലോകകപ്പില്‍ പോര്‍ചുഗലിന്റെ മത്സരങ്ങള്‍ കഴിയുന്നതുവരെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാവില്ലെന്നും മാധ്യമങ്ങൾ സൂചന നൽകി.

ഖത്തറിലെ ലോകകപ്പിൽ പങ്കെടുക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം റൊണാൾഡോ അവസാനിപ്പിച്ചിരുന്നു.

എന്നാൽ സ്പാനിഷ് മാധ്യമങ്ങൾ അൽ നാസറുമായുള്ള റൊണാൾഡോയുടെ കരാർ സംബന്ധിച്ച വാർത്ത പുറത്ത് വിട്ട സാഹചര്യത്തിലും ഇത് വരെ, ഇക്കാര്യം നിഷേധിക്കാൻ അൽ നാസർ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരി മുതൽ സൗദി അൽ-നാസർ ക്ലബ്ബിന് വേണ്ടി കളിക്കും

Share
error: Content is protected !!