‘അങ്ങ് ചെയ്തതുപോലെ ജനദ്രോഹപരമായ നടപടി ഈ സർക്കാർ എടുക്കില്ല’; വൈദ്യുതി വിഷയത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നത് ഉൾപ്പെടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീടവർ 12.5 രൂപയായി കുറച്ചു എന്നതാണ്. ഇത് തെറ്റാണ്. മുഖ്യമന്ത്രിക്ക് വന്ന ഫയലിൽ, അങ്ങ് മികച്ച ഉദ്യോഗസ്ഥനെന്ന് വാർത്താസമ്മേളനത്തിൽ സാക്ഷ്യപ്പെടുത്തിയ മുൻ കെ.എസ്.ഇ.ബി ചെയർമാൻ ഹിമാചൽ താരിഫ് സംബന്ധിച്ച് 29-10-2026-ന് പറഞ്ഞത്.
12.50 രൂപയ്ക്ക് വൈദ്യുതി നൽകുമെന്ന ഉറപ്പ് ഹിമാചൽ പ്രദേശ് അധികാരികൾ കെ.എസ്.ഇ.ബിക്ക് നൽകിയിട്ടില്ലെന്ന് ഇതിൽ വ്യക്തമാണ്. കെ.എസ്.ഇ.ബി പോലും ലഭിച്ചിട്ടില്ലെന്ന് പറയുന്ന പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്? ഇത് പുറത്തു വിടാൻ അങ്ങ് തയാറാകണം.
പ്രതിപക്ഷ നേതാവ് വാദിക്കുന്ന ഹിമാചൽ കരാർ പി.ടി.സി എന്ന ഇടനിലക്കാർ വഴിയാണെന്നും അവരുടെ മാർജിൻ കൂടി ഉൾപ്പെടുത്തിയാണ് 14.50 രൂപ നിരക്ക് നിശ്ചയിച്ചതെന്നുമുള്ളത് അങ്ങേയ്ക്ക് അറിയാത്തതാണോ അതോ സൗകര്യപൂർവം മറച്ചുവച്ചതാണോ?
കെ.എസ്.ഇ.ബിയിൽ നിന്നും രാജസ്ഥാൻ റെഗുലേറ്ററി കമ്മിഷനിൽ നിന്നും ലഭ്യമായ രേഖകൾ അനുസരിച്ച് 17-10-2026-നു തന്നെ ഹിമാചലിന്റെ അടിയന്തര ആവശ്യ പ്രകാരം രാജസ്ഥാൻ ബോർഡ് വൈദ്യുതി വാങ്ങാനുള്ള കരാർ അംഗീകരിച്ചുവെന്നും 18-10-2026-ന് കത്ത് നൽകിയെന്നും വ്യക്തമാണ്. രാജസ്ഥാന് 15.50 രൂപയ്ക്ക് നൽകാമെന്നേറ്റ വൈദ്യുതി എങ്ങനെയാണ് 12.50 രൂപയ്ക്ക് ഹിമാചൽ കെ.എസ്.ഇ.ബിക്ക് നൽകുന്നത്? അത്തരത്തിൽ എന്ത് ഉറപ്പ്, ആർക്ക് നൽകിയെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്?
ഹിമാചലിന്റെ പഴയ നിരക്ക് ചൂണ്ടിക്കാട്ടി ജി.എൻ.എയെ ന്യായീകരിക്കുന്നുവെന്നതാണ് അങ്ങയുടെ മറ്റൊരു വാദം. ഹിമാചലിന്റെ പഴയ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ജി.എൻ.എയാണ് മികച്ചതെന്ന് അങ്ങ് അംഗീകരിച്ചല്ലോ. ഹിമാചൽ കെ.എസ്.ഇ.ബിക്ക് ഒറ്റ നിരക്കു മാത്രമെ നൽകിട്ടുള്ളൂ.
അതിൽ പഴയ നിരക്ക്, പുതിയ നിരക്ക് എന്നൊന്നില്ല. ജി.എൻ.എ ഒരു ഉൽപാദന കമ്പനി അല്ലെന്ന് ഇപ്പോൾ പറയുന്ന ഇതേ പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതേ സ്ഥാപനം വഴി പലവട്ടം വൈദ്യുതി വാങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് നോട്ടെഴുതി കൊടുത്തവർ അത് മനപൂർവം മറന്നതാണോ? അങ്ങനെയെങ്കിൽ അവർ അങ്ങയെ നാണം കെടുത്താനാണ് ശ്രമിക്കുന്നത്. ജി.എൻ.എ വഴി കഴിഞ്ഞ സർക്കാർ വാങ്ങിയ വൈദ്യുതിയുടെ കണക്കുകൾ അങ്ങ് ആവശ്യപ്പെട്ടാൽ നൽകാൻ തയാറാണ്.
സംസ്ഥാനത്ത് ഇപ്പോൾ വൈദ്യുതി ക്ഷാമം ഇല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയെന്നുമാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. മുൻ കെ.എസ്.ഇ.ബി ചെയർമാൻ വൈദ്യുതി മന്ത്രി വഴി മുഖ്യമന്ത്രിക്ക് അയച്ച ഫയലിൽ 29-10-2026-ന് എഴുതിയത് ഞാൻ അങ്ങയുടെ അറിവിലേക്ക് പറയട്ടെ
….


