വാണിജ്യ സിലിണ്ടർ വിലവർധനയിൽ പ്രതിഷേധം: ഇന്ന് ഹോട്ടലുകൾ പണിമുടക്കും; ഓൺലൈൻ ഭക്ഷണവിതരണവുമില്ല

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടലുകൾ ഇന്ന് പണിമുടക്കും. സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ 24 മണിക്കൂർ അടച്ചിടുമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിലാണ് പ്രതിഷേധം. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3085 രൂപയാണ് നൽകേണ്ടത്.

ഹോട്ടലുകൾ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമാണ് നിലവിലെന്ന് അസോസിയേഷൻ പറഞ്ഞു. വിലക്കയറ്റവും ഉയർന്ന വാടകയും കൂലി വർധനവുമെല്ലാം കാരണം ഇതിനകം തന്നെ ഹോട്ടൽ മേഖല വലിയ സാമ്പത്തിക സമ്മർദം നേരിടുന്നുണ്ട്. നിലവിലെ സിലണ്ടർ ക്ഷാമം മൂലം ഇപ്പോൾ തന്നെ 50 ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഹോട്ടലുകൾ മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യമാണെന്ന് അസോസിയേഷൻ പറഞ്ഞു.

Share
error: Content is protected !!