മോഷണക്കുറ്റം ആരോപിച്ച് ബോര്‍ഡിങ് സ്കൂളില്‍ കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി; വാര്‍ഡനും പാചകക്കാരനും പിടിയില്‍

കൊല്ലം പുനലൂരില്‍ ആറാംക്ലാസുകാരനോട് ബോര്‍ഡിങ് സ്കൂളിന്റെ ക്രൂരത. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. പാചകക്കാരനും വാര്‍ഡനും ചേര്‍ന്നാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടര്‍ ബോര്‍ഡിങ് സ്കൂളിനെതിരെയാണ് പരാതി. 

മാതാപിതാക്കള്‍ വിശ്വാസമര്‍പ്പിച്ച് കുട്ടികളെ സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച ബോര്‍ഡിങ് സ്കൂളിലാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. പാചകക്കാരന്റെ 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കാന്‍ ശ്രമിച്ചത്. താന്‍ പണം മോഷ്ടിച്ചില്ലെന്ന് പലതവണ ആവര്‍ത്തിച്ചെങ്കിലും വാര്‍ഡനോ പാചകക്കാരനോ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. 

12വയസുള്ള കുട്ടിക്കാണ് ദുനരുഭവം ഉണ്ടായത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്വദേശികളായ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. ലിജുകുമാര്‍, ടോം എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് വൈകിട്ടോടെ റിമാന്റ് ചെയ്യുമെന്നാണ് വിവരം. 

Share
error: Content is protected !!