സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല; വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

റിയാദ്: സഊദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വെള്ളിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ. മാസം കാണാത്തതിനാൽ സഊദിയിൽ റമദാൻ മുപ്പത് പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷം.

ശവ്വാൽ മാസപ്പിറവി കാണാൻ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകർ വെളിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എങ്കിലും സുപ്രീം കോടതിയുടെ അന്തിമ പ്രഖ്യാപനം വന്നിട്ടില്ല. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

അതേസമയം, ഇന്ന് മാസപ്പിറവി ദർശനം സാധ്യമല്ലെന്ന് വാന നിരീക്ഷകർ വ്യക്തമാക്കിയിരുന്നു. റദാൻ 29-ാം തീയതി രാവിലെ ശവ്വാൽ മാസത്തിലെ ചന്ദ്രക്കല ദൃശ്യമായതായതാണ് ജ്യോതിശാസ്ത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ, അതേ ദിവസം സൂര്യാസ്‌തമയ സമയത്ത് ചന്ദ്രൻ ദൃശ്യമാകില്ലെന്നതാണ് വെള്ളിയാഴ്ച്‌ചയായിരിക്കും പെരുന്നാൾ ആകാൻ സാധ്യതയെന്ന് ഇവർ കണക്ക് വെളിപ്പെടുത്തിയിരുന്നത്.

Share
error: Content is protected !!