ഇതാണ് ആ കള്ളന്‍; കോഴിക്കോട്ട് ഡോക്ടറുടെ വീട്ടില്‍നിന്ന് കവര്‍ന്നത് 45 പവന്‍, പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടില്‍ മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി താപസ് കുമാര്‍ സാഹയാണ് പിടിയിലായത്. പശ്ചിമബംഗാളില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
.
സെപ്റ്റംബര്‍ 28-ന് പുലര്‍ച്ചെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഗായത്രിയുടെ വീട്ടില്‍ മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 45 പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയുമാണ് കവര്‍ന്നത്. ഡോക്ടര്‍ വീട് പൂട്ടി സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയ സമയത്തായിരുന്നു സംഭവം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു.

Share